ബെംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കർണാടക ട്രാൻപ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസിന്റെ ഗ്ളാസാണ് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞ് തകർത്തത്. 

തിരുവനന്തപുരം: മൂന്നാം തീയതിയിലെ ശബരിമല കർമ്മസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ട് ബസിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ടു പേരെ മംഗലപുരം പോലീസ് അറസ്റ്റു ചെയ്തു. ശാസ്തവട്ടം സ്വദേശികളായ അനിൽകുമാർ (41), രാജു (48) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മൂന്നാം തീയതി രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ബെംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കർണാടക ട്രാൻപ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസിന്റെ ഗ്ളാസാണ് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞ് തകർത്തത്. 

കല്ലേറിനെ തുടർന്ന് ബസ് യാത്ര അവസാനിപ്പിച്ചിരുന്നു.തുടർന്ന് മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബൈക്കിന്റെ നമ്പരും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.