അതിരപ്പിള്ളി പദ്ധതി നടക്കാൻ സാധ്യത കുറവ് എന്ന് മന്ത്രി എം എം മണി. പദ്ധതിയെക്കുറിച്ച് സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്ത് ചർച്ച ചെയ്താലും വിവാദമാകുന്ന സാഹചര്യമാണെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ശിൽപശാല അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളിവാസൽ ഉൾപ്പടെ പല ജലവൈദ്യുത പദ്ധതികളും നിർമാണ ചെലവിന്റെ 75% ഉംചില വഴിച്ച ശേഷം ഉപേക്ഷിച്ചത് സംശയകരമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതി എങ്ങനെയുണ്ടാക്കണമെന്നത് സങ്കീർണപ്രശ്നമാണ്. കൂടുതൽ ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ ചെലവു കൂടുമെന്നും മന്ത്രി പറഞ്ഞു.
