കേരളാ കോൺഗ്രസ് യുഡിഎഫിൽ തിരിച്ചെത്തും ഇടത് മുന്നണിയുമായി സഹകരിക്കാൻ മാണിക്കാകില്ല കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് 

തിരുവനന്തപുരം: കേരളാ കോൺഗ്രസ് യുഡിഎഫിൽ തിരിച്ചെത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണിയുമായി സഹകരിക്കാൻ മാണിക്കാകില്ലെന്നും നയവും നിലപാടും വ്യക്തമാക്കേണ്ടത് പാർട്ടി ആണെന്നും പികെ കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം മുന്നണി ബന്ധത്തിൽ ധാരണ വേണമെന്ന അഭിപ്രായം പാർട്ടിക്കകത്ത് ശക്തമായതോടെ ഉപതെരഞ്ഞെടുപ്പിൽ ആർക്കും പരസ്യപിന്തുണ പ്രഖ്യാപിക്കേണ്ടെന്നാണ് കേരളാ കോൺഗ്രസ് തീരുമാനം