കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കേണ്ട നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ല
കോട്ടയം:ബന്ധം വഷളാക്കാനില്ലെന്നും കോണ്ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ലെന്നും മാണി. കോണ്ഗ്രസുമായി അകല്ച്ചയുണ്ടാക്കാന് ശ്രമിക്കേണ്ടെന്നും മാണി പറഞ്ഞു. മാണി മുന് നിലപാടില് ഖേദം പ്രകടിപ്പിക്കണമെന്നും കോണ്ഗ്രസിനെതിരായ ആരോപണങ്ങള്ക്ക് മാണി മറുപടി നല്കണമെന്നും സുധീരന് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഖേദം പ്രകടിപ്പിക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെിന്ന് മാണി പറഞ്ഞു.
കേരളാ കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്കിയതില് വിവിധ നേതാക്കളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. മാണി വിഭാഗത്തിന് സീറ്റ് നല്കിയത് ദുരൂഹമെന്നും ദില്ലിയില് നടന്നത് വന് അട്ടിമറിയുമെന്നും വി.എം സുധീരന് ആരോപിച്ചിരുന്നു. അതേസമയം നേതാക്കള്ക്ക് ഹലേലൂയ്യ പാടാന് പാര്ട്ടി പ്രവര്ത്തകര് ഉണ്ടാകില്ലെന്നും കേരളത്തിലെ കോണ്ഗ്രസ് മെച്ചപ്പെട്ട നേതൃത്വം അര്ഹി്ക്കുന്നുവെന്നുമാണ് വി.ടി ബല്റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
