അഗര്‍ത്തല: ത്രിപുരയില്‍ വികസനത്തോടൊപ്പം ജനങ്ങളുടെ ജീവിതം നിലവാരം ഉയര്‍ത്താനും സാധിച്ചിട്ടുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തീവ്രവാദത്തിന്റെ പിടിയില്‍ നിന്നും ത്രിപുരയെ മോചിപ്പിക്കാനായി.
തീവ്രവാദത്തിന്റെ പിടിയില്‍ നിന്നും ത്രിപുരയെ മോചിപ്പിക്കാന്‍ സിപിഎം സര്‍ക്കാരിന് സാധിച്ചു. ത്രിപുരയെ തകര്‍ക്കാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രധാനമന്ത്രിക്ക് യോജിച്ച പ്രസ്താവനയല്ല മോദിയില്‍ നിന്നുണ്ടാവുന്നതെന്നും മാണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
