വെള്ളപ്പൊക്കത്തിൽ വീട് മുങ്ങിയതോടെ തിരുവോണത്തിനും കാറിനുള്ളിൽ താമസിക്കുകയാണ് ചെങ്ങന്നൂര്‍ ഇടനാട് സ്വദേശി മണിക്കുട്ടൻ.  ശുചീകരണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാകും വരെ കാറിനകത്ത് തന്നെ തുടരാനാണ് മണിക്കുട്ടന്‍റെ തീരുമാനം  

മണിക്കുട്ടന് പോളിയോ ബാധിച്ചത് ഒന്നരവയസ്സിൽ. ഇപ്പോൾ 51 വയസ്സ്. ചെങ്ങന്നൂര്‍ ട്രഷറിയിൽ ഉദ്യോഗസ്ഥൻ. പ്രളയം വീടെടുത്തപ്പോൾ ഊണും ഉറക്കവും എല്ലാം കാറിൽ തന്നെ. വെള്ളമിറങ്ങി രണ്ട് ദിവസമായിട്ടും വീടിന്‍റെ ക്ലീനിംഗ് പൂര്‍ത്തിയായിട്ടില്ല. എല്ലാം ശരിയാകുവരെ ഈ കാറാണ് മണിക്കുട്ടന്‍റെ വീട്. അവിവാഹിതനായ മണിക്കുട്ടൻ സഹോദരങ്ങൾക്കൊപ്പമാണ് താമസിക്കുന്നത്.