ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉഖ്‌റൂള്‍ ഹെലിപ്പാഡില്‍ വച്ചാണ് ഒക്‌റാമിനുനേരെ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ വെടിവച്ചത്. വെടിവയ്പ്പില്‍ ഏഴ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നാഷാണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിന്‍ഡ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഉദ്ഘാടന പരിപാടികള്‍ മാറ്റിവച്ച് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ ഇംഫാലിലേക്ക് മടങ്ങി. വെടിവയ്പ്പുണ്ടായ സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ ബോംബ് ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റിരുന്നു.