വിമാനയാത്രകള്‍ ചെയ്യുമ്പോള്‍ നമ്മുടെ ലഗേജുകള്‍ സുരക്ഷിതമാണ് എന്ന ധാരണ നമ്മുക്കുണ്ട്. എന്നാല്‍ സുരക്ഷിതമല്ല എന്നായിരിക്കും ഈ വീഡിയോ കണ്ടാല്‍ നിങ്ങളുടെ ഉത്തരം. എയര്‍ലൈനിലെ ഒരു ജീവനക്കാരന്‍ ലഗേജുകള്‍ തുറക്കുന്നതും പരിശോധിക്കുന്നതുമായ വീഡിയോ ആണ് ലഗേജുകളിലെ സുരക്ഷിതത്വം ചോദ്യം ചെയ്യുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
നമ്മുടെ ലഗേജ് വിമാനങ്ങളില്‍ സുരക്ഷിതമാണോ എന്ന ചോദ്യത്തോട് കൂടിയാണ് മന്ത്രി രണ്ട് വീഡിയോകളും ട്വീറ്റ് ചെയ്തത്. സീല്‍ ചെയ്തുവെച്ചിരുന്നു ലഗേജുകളാണ് ജീവനക്കാരന്‍ തുറക്കുന്നത്.
എയര്‍ലൈനിന്‍റെ പേരോ മറ്റ് വിവരങ്ങളോ മന്ത്രി പുറത്തുവിട്ടിട്ടില്ല.
