വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സംയുക്തമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ അക്കാര്യം തീർച്ചയായും പരിഗണിക്കേണ്ടത് കേന്ദ്ര സർക്കാരിന്റ ഉത്തരവാദിത്വമാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കാൻ തനിക്ക് ലഭിച്ച പുരസ്കാരം തിരികെ നൽകുകയാണ്.
ഇംഫാൽ: പ്രശസ്ത മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകാനൊരുങ്ങുന്നു. 2006 ലാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചാണ് പത്മശ്രീ തിരികെ നൽകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇംഫാലിലെ വാർത്താ സമ്മേളനത്തിൽ വച്ചാണ് ശർമ്മ ഇക്കാര്യം പ്രഖ്യാപിച്ചത്. മണിപ്പൂരിലെ ജനങ്ങൾക്ക് സംരക്ഷണം വേണമെന് അദ്ദേഹം ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സംയുക്തമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ അക്കാര്യം തീർച്ചയായും പരിഗണിക്കേണ്ടത് കേന്ദ്ര സർക്കാരിന്റ ഉത്തരവാദിത്വമാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കാൻ തനിക്ക് ലഭിച്ച പുരസ്കാരം തിരികെ നൽകുകയാണ്.
സംസ്ഥാനം ചെറുതോ വലുതോ ആകട്ടെ മണിപ്പൂരിനെയും പരിഗണിക്കണം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് എപിജെ അബ്ദുൾകലാം രാഷ്ട്രപതിയായിരിക്കുന്ന സമയത്ത് ഇദ്ദേഹത്തിന് പത്മപുരസ്കാരം സമ്മാനിച്ചത്.