തിരുവനന്തപുരം: റീജീയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സയിലുള്ള കുട്ടികളോടൊപ്പം ഓണം ആഘോഷിച്ച് നടി മഞ്ജു വാര്യര്‍. തിരുവനന്തപുരം റോട്ടറി ക്ലബ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സാന്ത്വനവുമായി പ്രിയതാരം എത്തിയതോടെ വേദനയെല്ലാം മറന്ന് കുഞ്ഞുങ്ങള്‍. വിശേഷങ്ങള്‍ ചോദിച്ചും വിശേഷം പറഞ്ഞും മഞ്ജു അവരുടെ വേണ്ടപ്പെട്ടവരില്‍ ഒരാളായി.

ചിലര്‍ക്ക് താരത്തെ അടുത്തുകണ്ട കൗതുകം . തൊട്ടുനോക്കിയും വര്‍ത്തമാനം പറഞ്ഞും അവര്‍ ഓണം കൂടി. റോട്ടറി ക്ലബ് ഭാരവാഹികള്‍ക്കൊപ്പം ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ഓണമാഘോഷിച്ചു.