തിരുവനന്തപുരം: പിണറായി വിജയന് ആശംസകളുമായി നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരത്തിരക്കിലേക്ക് കടക്കും മുമ്പ് അങ്ങയുടെ ശ്രദ്ധക്കായി ഒരു കാര്യം സൂചിപ്പിക്കാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍, സ്‌ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നാണ് മഞ്ജു ആവശ്യപ്പെടുന്നത്.
പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന സ്‌ത്രീ സുരക്ഷ അഞ്ചു വര്‍ഷത്തെ വലിയ പ്രതീക്ഷയും ആശ്വാസവുമായി മാറണം എന്നും മഞ്ജു വാര്യര്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
