Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി മഞ്ജു വാര്യര്‍

തലസ്ഥാനത്തിൻറ കൈത്താങ്ങ് ക്യാമ്പുകളിലേക്കായി അവശ്യസാധനങ്ങൾ പിന്തുണയുമായി മഞ്ജു വാര്യരും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക്  കൈത്താങ്ങായി രാപ്പകൽ  ഭേദമില്ലാതെ തലസ്ഥാനം . ദുരിതാശ്വാസ ക്യാന്പുകളിലേക്കു സാധനങ്ങൾ കയറ്റി അയക്കുന്നനവർക്ക് പിന്തുണയുമായി നടി മഞ്ജുവാര്യരും എത്തി

manju warrier helping disaster affected people
Author
Kerala, First Published Aug 19, 2018, 11:32 PM IST

തിരുവനന്തപുരം: തലസ്ഥാനത്തിൻറ കൈത്താങ്ങ് ക്യാമ്പുകളിലേക്കായി അവശ്യസാധനങ്ങൾ പിന്തുണയുമായി മഞ്ജു വാര്യരും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക്  കൈത്താങ്ങായി രാപ്പകൽ  ഭേദമില്ലാതെ തലസ്ഥാനം . ദുരിതാശ്വാസ ക്യാന്പുകളിലേക്കു സാധനങ്ങൾ കയറ്റി അയക്കുന്നനവർക്ക് പിന്തുണയുമായി നടി മഞ്ജുവാര്യരും എത്തി.

തിരുവനന്തപുരത്ത് 34 കേന്ദ്രങ്ങൾ വഴിയാണ് സാധനസാമഗ്രികൾ ശേഖരിക്കുന്നത്. രാപ്പകലില്ലാതെ സേവനത്തിനൊരുങ്ങി സന്നദ്ധ പ്രവർത്തകർ. ഭക്ഷണവും മരുന്നുമെല്ലാം ആളുകൾ കൊണ്ടുവരുന്നു. അത് കൃത്യമായി പാക്ക് ചെയ്ത് മറ്റ് ജില്ലകളിലെ ക്യാമ്പുകളിൽ കഴിയുന്നവർക്കായി കൈമാറുന്നു. രാത്രിയാണ് വുമൺസ് കോളേജിലെ കളക്ഷൻ കേന്ദ്രത്തിൽ മഞ്ജുവാര്യരെത്തിയത്. സന്നദ്ധപ്രവർത്തകരുമായി ഏറെ നേരം സംസാരിച്ചു.

വുമൻസ് കോളേജിലും എസ്എംവി സ്കൂളിലും കോട്ടൺ ഹിൽ സ്കൂളിലെയും ക്യാമ്പുകളുടെ മേൽനോട്ടം ജില്ലാ ഭരണകൂടത്തിനാണ്. മറ്റുള്ള സ്ഥലങ്ങളിൽ സന്നദ്ധ സംഘടനകളാണ് ഏകോപനം നടത്തുന്നത്. ഓരോ മണിക്കൂറിലും  ചെങ്ങന്നൂരിലേക്കും പത്തനംതിട്ടയിലേക്കും എറണാകുളത്തേക്കും വാഹനങ്ങൾ നീങ്ങുന്നു. ശംഖുമുഖത്തെ വ്യോമ താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗവും ഭക്ഷ്യവസ്തുക്കൾ കൊണ്ട് പോവുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios