ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 

തിരുവനന്തപുരം: മന്നത്ത് പത്മനാഭന്റെ 142ാം ജൻമദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്താണ് ആഘോഷം. ഇന്നും നാളെയുമായാണ് പരിപാടി. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ 10.15 ന് അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസാരിക്കും. പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിക്കും സമ്മേളനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറും. മന്നം ജയന്തി ദിനമായ നാളെ സമ്മേളനം മുൻ അറ്റോർണി ജനറൽ കെ. പരാശരൻ ഉദ്ഘാടനം ചെയ്യും