Asianet News MalayalamAsianet News Malayalam

ബീഫ് ഇറക്കുമതി തടഞ്ഞാല്‍ കര്‍ശന ശിക്ഷയെന്ന് മനോഹര്‍ പരീക്കര്‍

manohar parikkar warns gau rakshaks
Author
First Published Jan 11, 2018, 10:55 AM IST

മ​ഡ്‍ഗാവ്: ബീ​ഫ് ഇ​റ​ക്കു​മ​തി​ ചെയ്യുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മ​നോ​ഹ​ര്‍ പ​രീ​ക്ക​ര്‍. ഗോ​ര​ക്ഷ​യുടെ പേരില്‍ നടക്കുന്ന ആ​ക്ര​മ​ണ​ങ്ങളില്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ ഇ​റ​ച്ചി വ്യാ​പാ​രി​ക​ള്‍ ന​ട​ത്തി​യി​രു​ന്ന സ​മ​രം പി​ന്‍​വ​ലി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ക​റു​ടെ മു​ന്ന​റി​യി​പ്പ്.

നി​യ​മ​പ​ര​മാ​യി ബീ​ഫ് ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​ത് തടയാന്‍ ശ്രമിക്കുകയോ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ചെയ്യുന്നവര്‍ക്ക് ക​ര്‍​ശ​ന​മാ​യ ശി​ക്ഷ തന്നെ ലഭിക്കും. നി​യ​മ​ത്തി​ന്‍റെ വ​ഴി​യേ പോകണമെന്ന് പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ ഹാജരാക്കി നികുതികളുമടച്ച് ബീഫ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ല്‍​നി​ന്ന് ആ​രെ​യും ത​ട​യാ​ന്‍ ക​ഴി​യി​ല്ല. എ​ല്ലാം കൃ​ത്യ​മാ​ണെ​ങ്കി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ആ​രു​ടെ​യും ഇ​ട​പെ​ട​ലും സാ​ധ്യ​മ​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

 ഗോ​ര​ക്ഷ​യു​ടെ പേ​രി​ല്‍ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഗോ​വ​യി​ലെ ബീ​ഫ് ട്രേ​ഡേ​ഴ്‌സ് അ​സോ​സി​യേ​ഷ​ന്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ ബീ​ഫു​മാ​യി വ​ന്ന ഒ​രു വാ​ഹ​ന​ത്തി​നു​നേ​രെ ഗോ​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. 

Follow Us:
Download App:
  • android
  • ios