ബീജിംഗ്: ക്ലോസറ്റിലിരുന്ന് മൊബൈലില്‍ ഗെയിം കളിച്ച യുവാവിന്‍റെ മലാശയം അറ്റു വീണു. അര്‍ദ്ദരാത്രിയില്‍ ഉറങ്ങാതെ 30 മിനുട്ടോളം മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിന്‍റെ മലാശയമാണ് അറ്റ് വീണത്. സംഭവത്തെ തുടര്‍ന്ന് രാത്രിയോടെ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. ചൈനയിലാണ് സംഭവം ഉണ്ടായത്.
മലാശയം പകുതി അറ്റ് വീണ നിലയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കൂടുതല്‍ നേരം ക്ലോസറ്റിലിരുന്നത് ഇയാളുടെ പെല്‍വിക് മസില്‍സിനെ ക്ഷയിപ്പിച്ചതാകാം മലാശയം അടര്‍ന്നുവീഴാന്‍ കാരണമെന്നാണ് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. രോഗിയുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അരമണിക്കൂറോളമായി താന്‍ മലവിസര്‍ജ്ജനത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. ഇയാള്‍ക്ക് നേരത്തേ റെക്റ്റല്‍ പ്രൊലാപ്സ് എന്ന രോഗം ഉണ്ടായിരിക്കാം. ഇത് വേണ്ട രീതിയില്‍ ചികിത്സിക്കാത്തതാകാം നില മോശമാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇയാളുടെ പകുതി അറ്റുവീണ മലാശയം നീക്കം ചെയ്തു. ഇയാള്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
