അര്‍ജന്‍റീനയുടെ ഒന്നാം നമ്പര്‍ ഗോളി സെര്‍ജിയൊ റൊമേരയും പരിക്കേറ്റ് പുറത്തായിരുന്നു
ലണ്ടന്: മൂന്ന് പതിറ്റാണ്ടിലേറെയായുള്ള കിരീട വരള്ച്ചയ്ക്ക് വിരാമമിടാന് റഷ്യയിലേക്ക് വണ്ടികയറുന്ന അര്ജന്റീനയ്ക്ക് വന് തിരിച്ചടി. മെസിപ്പടയുടെയും ആരാധകരുടെയും ലോകകപ്പ് സ്വപ്നങ്ങളില് കരിനിഴല് വീഴ്ത്തികൊണ്ട് സൂപ്പര് താരം പരിക്കേറ്റ് പുറത്തായി.ഇംഗ്ലിഷ് പ്രീമിയര് ലീഗ് ടീം വെസ്റ്റ്ഹാമിന്റെ അറ്റാക്കിംഗ് മിഡ്ഫില്ഡര് ലാന്സിനിയാണ് ടീമില് നിന്നും പുറത്തായത്. പരിശീലകന് സാംപോളി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിശീലനത്തിനിടെ വലത് കാല്മുട്ടിനാണ് ലാന്സിനിയ്ക്ക് പരിക്കേറ്റത്. നേരത്തെ അര്ജന്റീനയുടെ ഒന്നാം നമ്പര് ഗോളി സെര്ജിയൊ റൊമേരയും പരിക്കേറ്റ് ടീമില് നിന്ന് പുറത്തായിരുന്നു. ലോകകപ്പ് കിക്കോഫിന് 6 ദിവസങ്ങള് മാത്രമുള്ളപ്പോള് സൂപ്പര്താരങ്ങളുടെ പരിക്ക് അര്ജന്റീനയെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാകുകയാണ്. ജൂണ് 14 ന് ഇന്ത്യന് സമയം രാത്രി 8.30 നാണ് ഉദ്ഘാടന മത്സരം. പതിനാറാം തിയതി ഐസ്ലന്ഡിനെതിരെയാണ് അര്ജന്റീനയുടെ ആദ്യപോരാട്ടം.
