കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. വിമാനത്താവളം ആക്രമിച്ച താലിബാൻ ഭീകരരെ തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. അഫ്ഗാനിൽ സന്ദര്‍ശനം നടത്തുന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ ലക്ഷ്യമിട്ടായിരുന്നു താലിബാൻ ആക്രമണം നടത്തിയത്. മാറ്റിസ് വിമാനമിറങ്ങി മണിക്കൂറുകൾക്കുള്ളിലായിരുന്നു റോക്കറ്റ് ആക്രണം. എത്ര സാധാരണക്കാര്‍ മരിച്ചുവെന്ന് വ്യക്തമായ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല.സാങ്കേതിക പിഴവാണെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് നേറ്റൊയുടെ വിശദീകരണം.