ലഖ്നൗ: സമാജ്‍വാദി പാർട്ടിയിൽ ആഭ്യന്തര കലഹം നിലനിൽക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെ ചർച്ചകൾ ഇന്നും തുടരും. ഇന്നലെ മുലായം സിങ് യാദവ് പല ഘട്ടങ്ങളിലായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. അമർ സിങിനെതിരെ നടപടി വേണമെന്ന ശക്തമായ ആവശ്യമാണ് അഖിലേഷ് യാദവ് ഉന്നയിക്കുന്നത്. 

അഖിലേഷ് യാദവിനെ നേതൃയോഗത്തിൽ രൂക്ഷമായി വിമർശിച്ച മുലായത്തിന് പക്ഷേ ,മകനെതിരെ നടപടിയെടുക്കാൻ താത്പര്യമില്ല. എന്നാൽ അഖിലേഷിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ശിവ്‍പാൽ യാദവ്.