കോട്ടയം: മാവോയിസ്റ്റ് വിഷയത്തിൽ വി എസിനും സി പി ഐയ്ക്കും മന്ത്രി എം.എം മണിയുടെ മറുപടി . എ.കെ 47 തോക്കുമായി വരുന്ന മാവോയിസ്റ്റുകളോട് ആശയ സംവാദം നടത്താനാകില്ലെന്നും ആദ്യം തോക്ക് താഴെ വയ്ക്കട്ടെ , എന്നിട്ടാകാം ചര്‍ച്ചയെന്നും മണി കോട്ടയത്ത് പറഞ്ഞു . ബംഗാളിൽ മമതയ്ക്കു വേണ്ടി സി.പി.ഐ എം പ്രവര്‍ത്തകരെ വെടിവച്ചു കൊന്നവരാണ് മാവോയിസ്റ്റുകളെന്നും കോട്ടയത്ത് നീണ്ടൂരിൽ രക്തസാക്ഷി ദിനാചരണ സമ്മേളനത്തിൽ എം എം മണി പറഞ്ഞു