വിഷയത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്ന് പ്രതീക്ഷയുണ്ട്. വിയോജിക്കാനും ആശയപ്രചരണത്തിനു മുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമാണ്. മാവോയിസ്റ്റുകള്‍ക്ക് അതുനിഷേധിക്കാന്‍ വെടിയുണ്ടകളുടെ മാര്‍ഗ്ഗം അവലംബിക്കുന്നത് ഇടതുപക്ഷത്തിന്റെ വഴിയല്ല. ഇന്ത്യക്ക് വഴികാട്ടേണ്ട സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അര്‍ത്ഥമറിയാത്ത പോലീസ്‌മേധാവികള്‍ നിഴല്‍ വീഴ്ത്താന്‍ അനുവദിക്കരുതെന്നും ബിനോയ് വിശ്വം ഫേസ് ബുക്കില്‍ കുറിച്ചു.