ഇടത്പക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കേരളത്തിലെ വനത്തിനകത്ത് മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയത് ഞെട്ടിച്ചു. ഇതൊരു നല്ല കാര്യമല്ല. സിപിഎം സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറരുത്. ഏറ്റുമുട്ടലല്ല സിപിഎം സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയാണ് നടത്തേണ്ടത്. 

നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം പ്രതീക്ഷിച്ച ഗുണഫലമുണ്ടാക്കില്ല.. നല്ലൊരു കാര്യം എത്ര മോശമായി ചെയ്യാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം.  സാധാരണ ജനങ്ങള്‍ തെരുവിലിറങ്ങി കൊള്ള നടത്തുന്ന ദിവസം വിദൂരമല്ല. ഭക്ഷണത്തിനായി കലാപമുണ്ടായേക്കും. ദളിതരോടുള്ള മോദിയുടെ സ്‌നേഹം കപടമാണെന്നും പ്രകാശ് അംബേദ്കര്‍ പറയുന്നു.