നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്ററുകളുടെ പ്രവര്‍ത്തനം വീണ്ടും സജീവമായതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന മാവോയിസ്ററ് നേതാവ് മണിവാസകത്തിന്‍റ നേതൃത്വത്തില്‍ എട്ടംഗസംഘം നിലമ്പൂര്‍ കാടുകളില്‍ പ്രവര്‍ത്തനം തുടങ്ങി. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്.
പശ്ച്ചിമഘട്ടമേ ഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് സോണ്‍ കമ്മിറ്റിയിലെ ഏററവും മുതിര്‍ന്ന നേതാവാണ് മണിവാസകം. കുപ്പു ദേവരാജിന്‍റ മരണത്തോടെ നേതൃസ്ഥാനം ഏറ്റെടുക്കാനാണ് അപ്പു എന്ന മണിവാസകം എത്തിയിരിക്കുന്നത്. വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിക്രം ഗൗഢയും സംഘത്തിലുണ്ട്
എട്ടു പേരുള്ള സംഘത്തില്‍ കണ്ണന്‍ , സോമന്‍ എന്നീ മലയാളികളുമുണ്ട്. ദക്ഷിണ കന്നഡക്കാരിയായ സ്തരീയും അവരുടെ ഭര്‍ത്താവ് ദീപക്കും സംഘത്തിലുണ്ട്. 3 ദിവസം മുമ്പ് പടക്ക ഫോറസ്ററ് സ്റ്റേഷന് തൊട്ടടുത്തുള്ലള ആദിവാസി കോളനിയില്‍ ഇവര്‍ എത്തിയിരുന്നു.
ആദിവാസികള്‍ക്കിടയിലുള്ള ഇവരുടെ സ്വാധീനം കുറഞ്ഞു വരുന്നതായാണ് പൊലീസിന്‍റ വിലയിരുത്തല്‍. അതു കൊണ്ടു തന്നെ വീണ്ടും ഒരു സംവിധാനം കെട്ടിപ്പടുക്കാന്‍ വിഷമമുണ്ട്.
ഇപ്പോള്‍ നേരത്തെയുള്ളതു പോലെയുള്ള സ്ഥിരതാമസസൗകര്യങ്ങല്‍ ഇവര്‍ ഉപേക്ഷിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗവും കുറച്ചു.
മാവോയിസ്ററുകള്‍ക്ക് വലിയ സ്വാധീനമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയുധങ്ങല്‍ വരും ദിവസങ്ങളില്‍ നിലമ്പൂരില്‍ എത്തിക്കാനും പരിപാടി ഉളളതായി പൊലീസിന് വിവരമുണ്ട്.
