കൊച്ചി: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം നാളെ സംസ്‌കരിക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മൃതദേഹം അജിതയുടെ സുഹൃത്തുക്കള്‍ ഏറ്റുവാങ്ങും. സംസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുന്‍പ് സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 

അജിതയുടെ സഹപാഠി ഭഗവത് സിംഗ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സംസ്‌കാരം നീട്ടിവച്ചത്. അജിതയുടെ മൃതദേഹം തനിക്ക് വിട്ടു തരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. അജിതയുടെ ബന്ധുക്കളാരും മൃതദേഹം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നില്ല.