നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മുദ്രവാക്യം വിളിച്ച് കോടതിയില്‍ എത്തിയ രൂപേഷിനെ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു കോടതിയില്‍ എത്തിച്ചത്. കേളകം, പേരാവൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലായി ക്വാറി ആക്രമണം അടക്കം ആറ് കേസുകളിലാണ് കോടതിയില്‍ ഹാജരാക്കിയത്. ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണമെന്ന് രൂപേഷ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്ക് മാറ്റി.