എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ് സുധാകർ. ഝാർഖണ്ഡ് സ്പെഷൽ കമ്മറ്റി അം​ഗമാണ് സുധാകറിന്റെ ഭാര്യ നീലിമ. ഇവർക്കെതിരെ രണ്ട് ഡസനിലധികം കേസുകൾ നിലവിലുണ്ട്. 

ദില്ലി: മാവോയിസ്റ്റ് നേതാവ് സുധാകറും ഭാര്യ നീലിമയും തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങാൻ സന്നദ്ധത അറിയിച്ചു. സർക്കാർ ഒന്നേകാൽക്കോടി രൂപ തലയ്ക്ക് വിലയിട്ടിരിക്കുന്ന മാവോയിസ്റ്റ് തലവനാണ് ബി സുധാകർ. കൂടാതെ ഝാർഖണ്ഡിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതും സിപിഐ (എംഎൽ) പൊളിറ്റ് ബ്യൂറോ അം​ഗമായ സുധാകറാണ്. 

എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ് സുധാകർ. ഝാർഖണ്ഡ് സ്പെഷൽ കമ്മറ്റി അം​ഗമാണ് സുധാകറിന്റെ ഭാര്യ നീലിമ. ഇവർക്കെതിരെ രണ്ട് ഡസനിലധികം കേസുകൾ നിലവിലുണ്ട്. മാവോയിസ്റ്റുകൾക്കായി വൻതോതിൽ പണം കൈക്കലാക്കിയതിന്റെ പേരിൽ കഴിഞ്ഞ ദിവസം സുധാകറിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാവോയിസ്റ്റ് നേതൃത്വവുമായി സുധാകറും ഭാര്യയും അകൽച്ച‌യിലായിരുന്നു എന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മാവോയിസ്റ്റുകൾക്ക് നേരിട്ട വൻതിരിച്ചടിയായിരിക്കും സുധാകറിന്റെ കീഴടങ്ങാനുള്ള തീരുമാനം.