തമിഴിലും മലയാളത്തിലുമുള്ള  ആറ് പോസ്റ്ററുകളാണ് ബസ് സ്‌റ്റോപ്പിലും പരിസരങ്ങളിലും ഉണ്ടായിരുന്നത്. തിരുത്തല്‍ വാദത്തിനും, മതവാദത്തിനും എതിരായ മിലിറ്ററൈസേഷനെതിരെ പോരാടണമെന്നാണ് ഭവാദി ദളത്തിന്റെ പേരില്‍ പതിച്ച പോസ്റ്റര്‍ പറയുന്നു. പോരാട്ട ശബ്ദം ഇല്ലാതാക്കുന്ന വിപ്ലവപാര്‍ട്ടികളെ  തുടച്ചുമാറ്റാന്‍ മാവോയിസ്റ്റ് ആശയത്തിനൊപ്പം ചേരണമെന്നും, തണ്ടര്‍ ബോള്‍ട്ട് സേനയെ പിന്‍വലിക്കണമെന്നും പോസ്റ്റര്‍ ആവശ്യപ്പെടുന്നുണ്ട്.  

നിലമ്പൂരിലെ ഏറ്റുമുട്ടല്‍ സംഭവത്തിന് ശേഷം കണ്ണൂര്‍ കേളകത്തെ രാമച്ചി കുറിച്യ കോളനിയില്‍ ഇത് രണ്ടാം തവണയാണ് മാവോയിസ്റ്റ് സംഘമെത്തുന്നത്. ചൊവ്വാഴ്ച്ച രാത്രി എത്തിയ സംഘം രണ്ട് വീടുകളില്‍ നിന്നായി അരിയും ഭക്ഷണ സാധനങ്ങളും വാങ്ങിയ ശേഷമാണ് തിരികെ പോയത്.  നിലമ്പൂര്‍ സംഭവത്തില്‍ തിരിച്ചടിക്കുമെന്നും കോളനി വാസികളോട് സംഘം പറഞ്ഞിട്ടുണ്ട്.

സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് ആയുധങ്ങളുമായി കോളനിയിലെത്തിയത്.  കഴിഞ്ഞ വര്‍ഷവും ഇതേ കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. രണ്ട് സംഭവങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. വന മേഖലകളില്‍ സംഘത്തെ കണ്ടെത്താന്‍ വന മേഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുമുണ്ട്.