മലപ്പുറം: മലപ്പുറം വഴിക്കടവ് തണ്ണിക്കടവിൽ ഇന്നലെയെത്തിയ  മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. വയനാട്‌ കൽപ്പറ്റ സ്വദേശി സോമൻ, പൊള്ളാച്ചി സ്വദേശി സന്തോഷ്, ചന്ദ്രു എന്നിവരാണ് എത്തിയത്. 

തണ്ണിക്കടവിലും സമീപത്തും ഇവര്‍ നാല് മണിക്കൂർ ചെലവിട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി 12 മണിയോടെ കാട്ടിലേക്ക് ഇവര്‍ തിരികെ പോകുന്നത് കണ്ടെന്ന് ആദിവാസികളും പറ‍ഞ്ഞു. 

തോക്കുകളുമായെത്തിയ മൂന്നംഗ സംഘം ആദിവാസി കോളനിയിൽ നിന്ന് അരിയും ശേഖരിച്ചാണ് മടങ്ങിയത്. ലഘുലേഘകളും വിതരണം ചെയ്തു. രാവിലെ മുതലെ പൊലീസും തണ്ടർബോൾട്ടും ഇവര്‍ക്കായി തെരച്ചിൽ നടത്തുകയായിരുന്നു.