ഭൂമി വിവാദത്തിൽ വത്തിക്കാന്‍റെ ഇടപെടലിനു ശേഷം ഇതാദ്യമായാണ് മാർ ജോർജ് ആലഞ്ചേരി അവിടേക്ക് പോകുന്നത്.
കൊച്ചി: കര്ദ്ദിനാള് മാർ ജോര്ജ് ആലഞ്ചേരി റോമിലേക്ക് തിരിച്ചു. കര്ദ്ദിനാള്മാരുടെ സമ്മേളനത്തില് പങ്കെടുക്കാനാണ് ആലഞ്ചേരിയുടെ യാത്രയെന്ന് സീറോ മലബാര് സഭ വൃത്തങ്ങൾ അറിയിച്ചു.
ഭൂമി വിവാദത്തിൽ വത്തിക്കാന്റെ ഇടപെടലിനു ശേഷം ഇതാദ്യമായാണ് മാർ ജോർജ് ആലഞ്ചേരി അവിടേക്ക് പോകുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും കഴിഞ്ഞ ദിവസം വത്തിക്കാനിലേക്ക് പോയിരുന്നു.
