മുന്‍ അനുഭവം വെച്ചുനോക്കിയാല്‍ ഈ ഓഫര്‍ സ്വീകരിക്കാനിടയില്ല

മോസ്‌കോ: റഷ്യൻ ലോകകപ്പിൽ വമ്പൻ തിരിച്ചടി നേരിട്ട അർജന്‍റീനയെ സഹായിക്കാൻ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റതിന് പിന്നാലെയാണ് മറഡോണയുടെ വാഗ്ദാനം. ടീമിനെ പരിശീലിപ്പിക്കുന്നതിന് പ്രതിഫലം വേണ്ടെന്നും മറഡോണ പറയുന്നു.

അർജന്‍റീനന്‍ ടീമിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. തങ്ങളുണ്ടാക്കിയ പേരും പെരുമയും വളരെപ്പെട്ടെന്നാണ് തകർന്നുപോയതെന്നും മറ‍ഡോണ പറഞ്ഞു. 1986ൽ മറഡോണയുടെ നേതൃത്വത്തിലാണ് അ‍ർജന്‍റീന ലോക ചാമ്പ്യൻമാരായത്. 2010 ലോകകപ്പിൽ മറഡോണ ടീമിനെ പരിശീലിപ്പിച്ചെങ്കിലും അർജന്‍റീന ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.