ഡോക്ടര്‍മാര്‍ മടങ്ങാൻ പറഞ്ഞു, പക്ഷേ ആ അവസ്ഥയില്‍ ഞാൻ എങ്ങനെ പോകും- മറഡോണ
ആരാധകരെല്ലാം ആകാംക്ഷയോടെ കണ്ട മത്സരമായിരുന്നു അര്ജന്റീനയും തമ്മിലുള്ളത്. ലോകകപ്പിന്റെ ആവേശക്കാഴ്ചയില് ചേരാൻ മറഡോണയും ഉണ്ടായിരുന്നു. മത്സരത്തിനിടയില് മറഡോണയ്ക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായും ഡോക്ടര്മാര് പരിശോധിച്ചതായും വാര്ത്തകളുണ്ടായിരുന്നു. എന്തായാലും ആരാധകര്ക്ക് ആശ്വാസമായി തന്റെ ആരോഗ്യനിലയെ കുറിച്ച് മറഡോണ തന്നെ വ്യക്തമാക്കി.
ഞാൻ ആരോഗ്യവാനാണ്. നൈജീരിയയ്ക്ക് എതിരായ മത്സരത്തിന്റെ പകുതി സമയത്തില് കഴുത്തു വേദന കാരണം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഡോക്ടര്മാര് പരിശോധിച്ചപ്പോള് വീട്ടിലേക്ക് പോകാൻ നിര്ദ്ദേശിച്ചിരുന്നു. പക്ഷേ ഞാൻ പോകാൻ തയ്യാറായിരുന്നില്ല. നമ്മള് പ്രതിസന്ധിയില് നില്ക്കുമ്പോള് ഞാൻ എങ്ങനെ പോകും? എല്ലാവര്ക്കും എന്റെ ഉമ്മ. പിന്തുണയ്ക്ക് നന്ദി- മറ-ഡോണ പറയുന്നു. നെജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തി അര്ജന്റീന രണ്ടാം റൌണ്ടിലേക്ക് കടന്നിരുന്നു.
