ചികിത്സയിലായിരുന്ന കുട്ടി മരിച്ചു വൈറ്റില സ്വദേശിയായ കരോളിൻ ജോബി (3) ആണ് മരിച്ചത് സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞായിരുന്ന അപകടം
കൊച്ചി: മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. വൈറ്റില സ്വദേശിയായ കരോളിൻ ജോബി (3) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കരോളിൻ.
ഈ മാസം 11 നാണ് മരട് അയനിക്കാവിൽ വച്ച് വാൻ കുളത്തിലേക്ക് മറിഞ്ഞത്. മരട് കിഡ്സ് വേൾഡ് പ്ലേ സ്കൂളിലെ വിദ്യാർത്ഥികളായ ആദിത്യൻ,വിദ്യാലക്ഷ്മി, ആയ ലത ഉണ്ണി എന്നിവരാണ് അന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ നാലായി.
