പൂനൈ: ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി. മറാത്തി നിര്‍മ്മാതാവ് അതുല്‍ ബി. തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂണെയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ നിര്‍മ്മാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിനു കാരണമെന്ന് അതുല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. 

ഏകദേശം 11;30തോടെയായാണ് ആത്മഹത്യ നടന്നതെന്ന് പോലീസ് പറയുന്നു. പോസ്റ്റിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടല്‍ മുറിയുടെ പൂട്ട് തല്ലിത്തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. അവസാനചിത്രമുണ്ടാക്കിയ സാമ്പത്തിക നഷ്ടം ഇദ്ദേഹത്തെ കാര്യമായി വലച്ചിരുന്നു. 

ഇതിന് പുറമെ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടില്‍നിന്നു പുറത്താക്കിയതായും മക്കളെ തന്നില്‍ നിന്നും അകറ്റിയതായും ഇദ്ദേഹം പറയുന്നു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

മക്കളുടെ കാര്യത്തില്‍ ഭാര്യ ശ്രദ്ധിക്കണമെന്നില്ല അവരെ പിതാവിന് കൈമാറണമെന്നും പോസ്റ്റില്‍ പറയുന്നു. ഭാര്യയുടെ ബന്ധുക്കള്‍ തന്നെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.