കൗമരക്കാരനെ പീഡിപ്പിച്ച ഇരുപത്തിയാറുകാരിയായ ടീച്ചര്‍ അറസ്റ്റില്‍

First Published 1, Mar 2018, 6:39 PM IST
Married middle school science teacher 26 is arrested over sexual relationship with boy
Highlights
  • കൗമരക്കാരനെ പീഡിപ്പിച്ച ഇരുപത്തിയാറുകാരിയായ ടീച്ചര്‍ അറസ്റ്റില്‍
  • അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്താണ് സംഭവം അരങ്ങേറിയത്

ടെല്‍ഹസി: കൗമരക്കാരനെ പീഡിപ്പിച്ച ഇരുപത്തിയാറുകാരിയായ ടീച്ചര്‍ അറസ്റ്റില്‍. അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്താണ് സംഭവം അരങ്ങേറിയത്. സ്റ്റെഫാനി പീറ്റേഴ്‌സണ്‍ ആണ് പതിനാലുകാരനെ ലൈംഗികമായി ഉപയോഗിച്ചതിന് പിടിയിലായത്. ഇവര്‍ സയന്‍സ് അദ്ധ്യാപികയാണ്.8 -ആം ഗ്രേഡ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ബുധനാഴ്ചയാണ് സ്റ്റെഫാനി പിടിയിലായത്. 

സംഭവത്തില്‍ പോലീസ് ഭാഷ്യം ഇങ്ങനെ, 2017 നവംബറിലാണ് സ്റ്റെഫാനി വിദ്യാര്‍ത്ഥിയുമായി ബന്ധം സ്ഥാപിക്കുന്നത്. നഗ്നചിത്രങ്ങള്‍ അയച്ചാണ് അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ വശത്താക്കിയത്. തുടര്‍ന്ന് 14 കാരനെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഈ ബന്ധം മാസങ്ങളോളം തുടര്‍ന്നു. ഒപ്പം മയക്കുമരുന്ന് ഉപയോഗിക്കാനും വിദ്യാര്‍ത്ഥിയെ സ്റ്റെഫാനി പഠിപ്പിച്ചു.

കുട്ടിയുടെ പഠനം മോശമായതോടെയാണ് മാതപിതാക്കള്‍ക്ക് സംശയം തോന്നിയത്. ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതിപ്പെട്ടത്. 2005 ല്‍ വിവാഹിതയായ സ്റ്റെഫാനിക്ക് ഈ ബന്ധത്തില്‍ കുട്ടികളില്ല.

loader