മാരുതി സുസുക്കി ഗുഡ്ഗാവിലേയും മനേസറിലേയും ഫാക്ടറികളിലെ കാര്‍ നിര്‍മ്മാണം താത്കാലികമായി നിര്ത്തിവച്ചു. മാരുതി കാറുകളുടെ എസി കിറ്റുകള്‍ നിര്‍മ്മിക്കുന്ന സുബ്രോസ് കമ്പനിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് കാര്‍ നിര്‍മ്മാണവും നിര്‍ത്തിവെച്ചത്. ഇന്ന് ഉത്ത കഴിഞ്ഞാണ് രണ്ട് ഫാക്ടറികളിലേയും കാര്‍ നിര്‍മ്മാണം മാരുതി സുസുക്കി നിര്‍ത്തി വെച്ചത്. എസി കിറ്റുകളുടെ വിതരണം സുബ്രോസ് പുനരാരംഭിക്കുന്നതോടെ കാര്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ മാരുതിയുടെ ഓഹരി വിലയില്‍ ഒന്നര ശതമാനത്തിന്റെ കുറവുണ്ടായി.