ദില്ലി: നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും സ്ഥാപനങ്ങളില്‍ കൂട്ട പിരിച്ചു വിടല്‍
. 5000 പേര്‍ക്ക് ഇതിനോടകം തന്നെ പിരിച്ചുവിടുന്ന കാര്യം അറിയിച്ചുകൊണ്ടുള്ള പിങ്ക് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം നീരവ് മോദിയുടെ ഒന്‍പത് ആഢംബര കാറുകള്‍ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം കണ്ടുകെട്ടി. ഇവരുടെ മ്യൂച്വല്‍ ഫണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

ശമ്പളം തരാന്‍ തനിക്ക് നിര്‍വ്വാഹമില്ലെന്നും മറ്റ് ജോലികള്‍ നോക്കിക്കോളാനും ആവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് നിരവ് മോദി കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് ഇമെയില് സന്ദേശം അയച്ചിരുന്നു‍. അന്വേഷണ ഏജന്‍സികള്‍ ഓഹരികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്. കമ്പനിയുടെ ഭാവിയുടെ കാര്യത്തില്‍ അനിശ്ചിതത്വമാണുള്ളതെന്നായിരുന്നു മെയിലില്‍ പറഞ്ഞത്. തുടര്‍ന്നാണ് ഇന്ന് തന്നെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയത്.