Asianet News MalayalamAsianet News Malayalam

ലാൻസ് നായിക് സാം എബ്രഹാമിന് സ്വന്തം മണ്ണിൽ സ്മാരകം ഒരുങ്ങുന്നു

സാം എബ്രഹാമിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് മാവേലിക്കര നഗരസഭ സ്മാരകം ഒരുക്കുന്നത്

mavelikkara muncipality change name of smrv road as sam ambraham road as memoir of lance naik sam abraham
Author
Mavelikara, First Published Feb 5, 2019, 5:32 AM IST

മാവേലിക്കര: ജമ്മുകശ്‍മീരിൽ പാകിസ്ഥാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സാം എബ്രഹാമിന് മാവേലിക്കര നഗരസഭ സ്മാരകം പണിയുന്നു.  പുന്നമൂട് ജങ്ഷനിലാണ് സ്മാരകനിര്‍മ്മാണം.  ധീര ജവാന്‍റെ വീടിന് മുന്നിലൂടെ പോകുന്ന റോഡിന് സാം എബ്രഹാമിന്‍റെ പേരും നഗരസഭ നൽകി.

സാം എബ്രഹാമിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് മാവേലിക്കര നഗരസഭ സ്മാരകം ഒരുക്കുന്നത്.  പൂര്‍വ്വ സൈനിക സേവാ പരിഷത്തും അടൽ ഗ്രാമ സേവാ സമിതിയും പണികഴിപ്പിച്ച സാം എബ്രഹാം സ്മാരകത്തിന്‍റെ തൊട്ടടുത്താണ് നഗരസഭ  സ്മാരകം പണിയുന്നത്. മൂന്ന് ലക്ഷം രൂപയാണ് സ്മാരക നിര്‍മ്മാണത്തിനായി ബജറ്റിൽ വകയിരുത്തിയത്.

രണ്ട് മാസത്തിനകം സ്മാരകത്തിന്‍റെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.  പുളിമൂട്ടിൽ എസ് എം ആർ വി റോഡിന് സാം എബ്രഹാമിന്‍റെ പേര് നൽകിയും മാവേലിക്കര നഗരസഭ ജവാന്‍റെ സ്മരണ നിലനിര്‍ത്തി. ജമ്മുകശ്മീരിലെ അഘിനൂരിൽ കഴിഞ്ഞ വര്‍ഷം ജനുവരി 19നാണ് സാം എബ്രഹാം പാക് വെടിവയ്‍പ്പിൽ മരിച്ചത്.
 

Follow Us:
Download App:
  • android
  • ios