കനത്തചൂട് തുടരുമെന്നാണ് നാഷണല്‍ മെട്രോളജിക്കല്‍ സെന്റര്‍ നല്‍കുന്ന മുന്നറിയിപ്പ്
ദുബായ്: ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ യുഎഇയില്. സൈഹുല് സലാം പ്രദേശങ്ങളില് ഇന്നലെ 51 ഡിഗ്രി സെല്ഷ്യസ് വരെ പകല് സമയങ്ങളില് താപനില രേഖപ്പെടുത്തി. 27.7 ഡിഗ്രിയായിരുന്നു ഇന്നലത്തെ കുറഞ്ഞ താപനില.
കനത്തചൂട് തുടരുമെന്നാണ് നാഷണല് മെട്രോളജിക്കല് സെന്റര് നല്കുന്ന മുന്നറിയിപ്പ്. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുണ്ട്. തുറസ്സായ പ്രദേശങ്ങളില് ചെറിയ തോതില് പൊടിക്കാറ്റ് അടിച്ചേക്കും. തീര പ്രദേശങ്ങളിലും ഉള്പ്രദേശങ്ങളിലും രാത്രിയിലും പുലര്ച്ചെയും ആപേക്ഷിക ആര്ദ്രത കൂടുതലായിരിക്കും. മഞ്ഞ് കാഴ്ച മറച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ചൂട് കൂടുന്ന സാഹചര്യത്തിലെ ജനങ്ങളുടെ ആശങ്കകള് മുതലെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്ത്തകളും പ്രചരിക്കുന്നുണ്ട്.
