തെരഞ്ഞെടു്പ്പിന് ശേഷം ഈ വിഷയത്തില്‍ നിര്‍ണ്ണായകമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. ഹീനമായ സാമൂഹിക ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളിലൂന്നിയാവും ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നത്. ഇത് മതവുമായി ബന്ധപ്പെട്ട വിഷയമല്ല. സ്ത്രീയുടെ അന്തസ്സും അവര്‍ക്ക് ലഭിക്കേണ്ട ആദരവും സംബന്ധിച്ച വിഷയമാണ്. വിശ്വാസത്തെ സര്‍ക്കാര്‍ മാനിക്കുന്നു. പക്ഷേ വിശ്വാസവും സാമൂഹിക അതിക്രമവും ഒത്തുപോകില്ല. സ്ത്രീകളെ ബഹമാനിക്കുന്ന ഒരേ ഒരു പാര്‍ട്ടി തങ്ങളുടേത് മാത്രമാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.