കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ജനത കോണ്‍ഗ്രസ് രൂപീകരിച്ച അ​ജി​ത് ജോ​ഗി​യുമായി കൂട്ടുചേരാനാണ് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തിയുടെ തീരുമാനം. സം​സ്ഥാ​ന​ത്ത് ബി​എ​സ്പി 35 സീ​റ്റി​ലും ഛത്തി​സ്ഗ​ഡ് ജ​ന​ത കോ​ണ്‍​ഗ്ര​സ് 55 സീ​റ്റി​ലും മ​ത്സ​രി​ക്കുമെന്ന് മായാവതി വ്യക്തമാക്കി. വി​ജ​യി​ച്ചാ​ൽ ജോ​ഗി മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അവര്‍ അറിയിച്ചു

ദില്ലി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിര‍ഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെക്കുറെ തീരുമാനിച്ചിരുന്നത്. പാര്‍ലിമെന്‍റിനകത്തും പുറത്തും അത്തരം പോരാട്ടങ്ങള്‍ പ്രതിപക്ഷം നയിച്ചിട്ടുമുണ്ട്. വിശാല പ്രതിപക്ഷം എന്ന കോണ്‍ഗ്രസിന്‍റെ ആശയത്തില്‍ ബി എസ് പിക്ക് വലിയ പങ്കാണുള്ളത്.

എന്നാല്‍ ചത്തിസ്ഗഡില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കില്ലെന്ന നിലപാടിലാണ് മായാവതിയുടെ പാര്‍ട്ടി. നാലാം തവണയും അധികാരം തേടുന്ന ബിജെപിയെ എന്ത് വിലകൊടുത്തും പുറത്താക്കുകയെന്ന അജണ്ടയിലായിരുന്നു കോണ്‍ഗ്രസ്. മായാവതിയെ ഒപ്പം നിര്‍ത്താനുളള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ വിജയിച്ചില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ജനത കോണ്‍ഗ്രസ് രൂപീകരിച്ച അ​ജി​ത് ജോ​ഗി​യുമായി കൂട്ടുചേരാനാണ് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തിയുടെ തീരുമാനം. സം​സ്ഥാ​ന​ത്ത് ബി​എ​സ്പി 35 സീ​റ്റി​ലും ഛത്തി​സ്ഗ​ഡ് ജ​ന​ത കോ​ണ്‍​ഗ്ര​സ് 55 സീ​റ്റി​ലും മ​ത്സ​രി​ക്കുമെന്ന് മായാവതി വ്യക്തമാക്കി. വി​ജ​യി​ച്ചാ​ൽ ജോ​ഗി മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അവര്‍ അറിയിച്ചു.

ചത്തി​സ്ഗ​ഡ് രൂപീകിരിച്ച ശേഷം നടന്ന ആ​ദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മു​ഖ്യ​മ​ന്ത്രി​യാ​യെത്തിയത് ജോ​ഗി​യായിരുന്നു. 2016 ലാണ് ജോഗിയെ ​കോ​ണ്‍​ഗ്ര​സ് പുറത്താക്കിയത്. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.