Asianet News MalayalamAsianet News Malayalam

പിണറായി നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് 'എപ്പഴാ സമ്മതം സമർപ്പയാമി'; കെ സുരേന്ദ്രന്‍റെ പോസ്റ്റ് 'കുത്തിപ്പൊക്കി' എംബി രാജേഷ്

സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. 

mb rajesh facebook post against bjp leader k surendran
Author
Palakkad, First Published Jan 22, 2019, 10:07 AM IST

പാലക്കാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയപാത വികസനവും ഗെയില്‍ വാതക പൈപ്പ് ലൈനും നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 2016ല്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംബി രാജേഷ് എംപി. ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂർത്തിയായിക്കഴിഞ്ഞു. രണ്ടും സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ. അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി....? എംബി രാജേഷ് സുരേന്ദ്രനോട് ചോദിക്കുന്നു.

ഖ്യമന്ത്രി പിണറായി വിജയൻ ഗെയിൽ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചാൽ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്നായിരുന്നു കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 2016 മെയ് 31 ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടു സഹിതമാണ് എംബി രാജേഷ് സുരേന്ദ്രനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്, ഇനി എപ്പോഴാണ്  സുരേന്ദ്രന്‍ പിണറായി നിശ്ചയ ദാര്‍ഢ്യമുള്ള നേതാവാണ് എന്ന് സമ്മതിക്കുന്നതെന്നും എംബി രാജേഷ് തിരിച്ചടിച്ചു.

mb rajesh facebook post against bjp leader k surendran


എംബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

കെ.സുരേന്ദ്രൻ സമ്മതം സമർപ്പയാമി

കെ.സുരേന്ദ്രന്റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗെയിൽ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചാൽ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ...സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂർത്തിയായിക്കഴിഞ്ഞു. രണ്ടും സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ. സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്‌തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. നോട്ട് റദ്ദാക്കൽ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നില്ലേ. ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സർക്കാരിന് ലാഭമുണ്ടാകുമെന്നും താൻ പറയുന്നത് സംഭവിച്ചില്ലെങ്കിൽ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓർമ്മയുണ്ടോ? വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാൻ പറയാതിരുന്നത് നന്നായി.

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി....?

Follow Us:
Download App:
  • android
  • ios