തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസ് സർക്കാർ പുതുക്കിയിറക്കി. ഇന്ന് പുതിയ ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ്നൽകിയിരുന്നു. അതിനിടെ എംബിബിഎസ് ഫീസ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നാളെ പുതുക്കി നിശ്ചയിക്കും.

കമ്മിറ്റി നേരത്തെ നിശ്ചയിച്ച 5.5 ലക്ഷം ഏകീകൃത ഫീസ് അസാധുവായിരുന്നു. കമ്മിറ്റി രൂപീകരിച്ചതിനെതിരെ മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടി. കമ്മിറ്റി നിശ്ചയിക്കുന്ന പുതിയ ഫീസ് ഘടന വെള്ളിയാഴ്ച സർക്കാർ കോടതിയെ അറിയിക്കും.