കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്ന തൃശ്ശൂര്‍ സ്വദേശിനി ഊഷ്മിളയാണ് മരിച്ചത്. കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ഇന്ന് വൈകുന്നേരം വിദ്യാര്‍ത്ഥിനി ചാടിയത്. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യക്തമല്ല.