ഇരുവരുടെയും തല്ലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഭക്ഷണശാലയിലെ മറ്റൊരു ജീവനക്കാരിയായ  മേരി ദയാഗ് തന്‍റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പങ്കുവെച്ചത്

വാഷിംങ്‍‍ടൺ: മിൽ‌ക്ക് ഷേക്ക് മുഖത്ത് വലിച്ചെറിഞ്ഞ യുവതിയെ പൊതിരെ തല്ലി ഭക്ഷണശാല ജീവനക്കാരി. ഇരുവരുടെയും തല്ലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമേരിക്കയിലെ ലാസ് വേഗാസ് മക്ഡൊണാൾഡ്സിന്‍റെ ഭക്ഷണശാലയിലാണ് സംഭവം. യുവതി ഷേക്ക് വലിച്ചെറിഞ്ഞതിന് പുറമേ ജിവനക്കാരിയുടെ അമ്മയെ അധിഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഭക്ഷണശാല ജീവനക്കാരി യുവതിയെ തല്ലിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭക്ഷണശാലയിലെ മറ്റൊരു ജീവനക്കാരിയായ മേരി ദയാഗ് തന്‍റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പങ്കുവെച്ചതോടെയാണ് പുറം ലോകം സംഭവം അറിയുന്നത്. വെള്ളം ചോദിച്ചെത്തിയ യുവതിക്ക് ജീവനക്കാരി വെള്ളം നൽകാൻ കൂട്ടാക്കാതെ മറ്റ് ജോലിയിൽ വ്യാപൃതയാകുകയായി. 

ഇതിൽ ദേഷ്യം പൂണ്ട യുവതി ജീവനക്കാരിയുടെ മുഖത്തേക്ക് മിൽക്ക് ഷേക്ക് വലിച്ചെറിയുകയായിരുന്നു.ഇവരെ പിടിച്ച് മാറ്റാൻ മറ്റുള്ളവർ ശ്രമിച്ചെങ്കിയും സാധിച്ചില്ല.തുടർന്ന് ഇവർക്കൊപ്പം മറ്റൊരു ജീവനക്കാരിയും ചേർന്ന് യുവതിയെ മർദ്ദിച്ച് അവശയാക്കുകയായിരുന്നു.