വട്ടിയൂർക്കാവിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശിയായ ജുവാൻ സിൽവർസ്റ്ററിൻെറ കൈയിൽ നിന്നാണ് ലഹരിവസ്തു പിടികൂടിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. 100 ഗ്രാമിലേറെ എംഡിഎംഎയുമായി യുവാവിനെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വട്ടിയൂർക്കാവിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശിയായ ജുവാൻ സിൽവർസ്റ്ററിൻെറ കൈയിൽ നിന്നാണ് ലഹരിവസ്തു പിടികൂടിയത്. ബെം​ഗളൂരുവിൽ നിന്നും പേട്ടയിൽ ട്രെയിനിറങ്ങിയ ഇയാളുടെ കൈവശം ലഹരിവസ്തു ഉണ്ടെന്ന വിവരം സിറ്റി കമ്മീഷണർക്ക് ലഭിച്ചതിനെ തുടർന്നാണ് കസ്റ്റഡിലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് കൈയിലുണ്ടായിരുന്ന യുപിഎസ് തുറന്ന് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തു കണ്ടെത്തിയത്. ബം​ഗളൂരുവിൽ നിന്നും തലസ്ഥാനത്ത് ലഹരിവസ്തുക്കളെത്തിക്കുന്ന പ്രധാന ഏജൻറുമാരിൽ ഒരാളാണ് ജുവാനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പേട്ട പൊലീസിന് കൈമാറി.