''സമയം വൈകിയതിനാൽ അടുത്തദിവസം വിളിക്കാന്‍ ഞാന്‍ പറഞ്ഞു. പക്ഷേ അയാള്‍ ഫോണ്‍ വെയ്ക്കാന്‍ തയ്യാറായില്ല. ഫോണ്‍ സെക്‌സിലേയ്ക്ക് കടക്കാന്‍ ശ്രമം നടത്തി. ശല്യമായതോടെ അയാളുടെ ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.’'
ചെന്നൈ: ലൈംഗികാരോപണ വിവാദത്തിൽ തമിഴ് നടൻ ജോൺ വിജയ്ക്കെതിരെ അവതാരകയായ ശ്രീരഞ്ജിനി. താനുമായി ഫോൺ സെക്സിന് തയ്യാറായ ആളാണ് ജോണെന്ന് ശ്രീരഞ്ജിനി വെളിപ്പെടുത്തി. കൂടാതെ ലൈംഗിക വൈകൃതത്തിന് അടിമയാണ് ജോൺ വിജയ്. മറ്റു പല പെൺകുട്ടികളോടും ഇയാൾ ഇങ്ങനെ പെരുമാറിയിട്ടുണ്ട്. മറ്റ് പെൺകുട്ടികളുടെ അറിവിലേക്കാണ് ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്നും ശ്രീരഞ്ജിനി തന്റെ ട്വിറ്ററിൽ കുറിച്ചു.
നാല് വർഷം മുമ്പാണ് സംഭവം. ‘2014-ൽ അയാളുടെ ടെലിവിഷന്‍ അഭിമുഖം ഞാന്‍ നടത്തിയിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം അയാള്‍ എന്നെ വിളിച്ചു. ആ അഭിമുഖം എപ്പോള്‍ ടെലികാസ്റ്റ് ചെയ്യുമെന്ന് ചോദിച്ചു. എന്നാല്‍ സമയം വൈകിയതിനാൽ അടുത്തദിവസം വിളിക്കാന്‍ ഞാന്‍ പറഞ്ഞു. പക്ഷേ അയാള്‍ ഫോണ്‍ വെയ്ക്കാന്‍ തയ്യാറായില്ല. ഫോണ്‍ സെക്‌സിലേയ്ക്ക് കടക്കാന്‍ ശ്രമം നടത്തി. ശല്യമായതോടെ അയാളുടെ ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തു’. ശ്രീരഞ്‌നി പറയുന്നു. ഇത്തരം കാര്യങ്ങൾ അയാൾ തമാശയെന്ന രീതിയിലാണ് ചെയ്യുന്നതെന്നും ശ്രീരഞ്ജിനി കൂട്ടിച്ചേർക്കുന്നു.
