ഒരു സ്റ്റേജ് ഷോ നടക്കുന്നിതിനിടയിൽ കയറി വരികയും അനുവാദമില്ലാതെ തന്നെ ബലമായി ചുംബിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. രണ്ട് വർഷം മുമ്പാണ് സംഭവം നടന്നിരിക്കുന്നത്.
മുംബൈ: രാജ്യമെങ്ങും മീറ്റൂ വിവാദം ചൂടുപിടിക്കുകയാണ്. ഇത്രയും നാൾ പുരുഷൻമാർക്കെതിരെ ആയിരുന്നു ഈ ഹാഷ്ടാഗ് ക്യാംപെയിനെങ്കിൽ ഇപ്പോൾ സ്ത്രീകളുടെ പേരും ഇതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. നടിയും സ്റ്റാൻഡ് അപ് കൊമേഡിയനുമായ അതിഥി മിത്തലിനെതിരെയാണ് കനീസ സുർക്ക എന്ന യുവതി ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു സ്റ്റേജ് ഷോ നടക്കുന്നിതിനിടയിൽ കയറി വരികയും അനുവാദമില്ലാതെ തന്നെ ബലമായി ചുംബിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. രണ്ട് വർഷം മുമ്പാണ് സംഭവം നടന്നിരിക്കുന്നത്.

‘'നിറഞ്ഞ സദസിന് മുന്നില്‍ വച്ച് അതിഥി മിത്തല്‍ സ്റ്റേജിലേക്ക് കയറി വന്ന് എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു. എന്റെ സമ്മതമില്ലാതെ അവരുടെ നാക്ക് വായില്‍ വെച്ചു. ഞാൻ സ്റ്റേജിൽ നിൽക്കുന്ന സമയത്താണ് ഇതെല്ലാം സംഭവിച്ചത്. എനിക്ക് സംഭവിച്ച കാര്യം നിങ്ങളെല്ലാവരോടും തുറന്ന് പറയുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. ഞെട്ടി നില്‍ക്കുകയല്ലാതെ മറ്റൊരു വഴിയും ആ സമയത്ത് ഉണ്ടായിരുന്നില്ല. എല്ലാ അതിർവരമ്പുകളും ലംഘിച്ചായിരുന്നു അവരുടെ ഈ പ്രവർത്തി. ഒരു വര്‍ഷം മുന്‍പ് കണ്ടപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് അവര്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പിന്നെ എതിര്‍ത്തും സംസാരിച്ചു. ഈ സംഭവങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കുകയും വേദജനിപ്പിക്കുകയും ചെയ്യുന്നുണ്ട്.'' – കനീസ് ട്വിറ്ററില്‍ കുറിച്ചു.
മീ ടൂ വിലൂടെ എല്ലാവരും വെളിപ്പെടുത്തുന്നത് കണ്ടപ്പോള്‍ തുറന്ന് പറയാന്‍ തനിക്കും പ്രചോദനമായി. മീ ടൂ വിലൂടെ മുന്നോട്ട് പോവുകയാണ്. ഇന്നലെ നല്ലൊരു സുഹൃത്തിനെ പോലെ ഞാന്‍ അവരോട് സംസാരിച്ചു. എനിക്ക് നല്‍കിയ വേദനയില്‍ നിന്നും മുക്തമാവാന്‍ പരസ്യമായി മാപ്പ് പറയാന്‍ ഞാന്‍ അവരോട് പറഞ്ഞിരുന്നു.
വെളിപ്പെടുത്തല്‍ വിവാദമായതോടെ അതിഥി മിത്തല്‍ മാപ്പ് പറഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന പരിപാടിയിൽ സ്റ്റേജിൽ കയറി കനീസിനെ ഉമ്മ വച്ചത് സത്യമാണ്. അതിൽ ഖേദിക്കുകയും ചെയ്തിരുന്നു. ലൈംഗികമായിട്ടൊന്നും ഞാനതിൽ വിചാരിച്ചതേയില്ല. അവർക്ക് വിഷമമുണ്ടായതിൽ ഖേദമുണ്ട്. അതിഥി പറയുന്നു.
