Asianet News MalayalamAsianet News Malayalam

ലൈം​ഗികാരോപണ വിവാദവുമായി എത്തിയിരിക്കുന്നത് മനസ്സിൽ ലൈം​ഗികവൈകൃതമുള്ളവർ; മന്ത്രി പൊൻ രാധാകൃഷ്ണൻ

പീഡനം നടന്നു വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി എത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ലൈം​ഗികാരോപണ വിവാദത്തില്‍പ്പെട്ട് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍.

me too minister pon radhakrishnan says me too started perverted people
Author
New Delhi, First Published Oct 18, 2018, 9:16 PM IST

ദില്ലി: രാജ്യത്താകെ നടക്കുന്ന ലൈം​ഗികാരോപണ വിവാദങ്ങൾക്കെതിരെ ബിജെപി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. മനസ്സിൽ ലൈം​ഗിക വൈകൃതം കൊണ്ടുനടക്കുന്ന ആളുകളാണ് ലൈം​ഗികാരോപണ വിവാദം ഉന്നയിച്ചിരിക്കുന്നതെന്നാണ് പൊൻ രാധാകൃഷ്ണൻ പറയുന്നത്. പീഡനം നടന്നു വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി എത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ലൈം​ഗികാരോപണ വിവാദത്തില്‍പ്പെട്ട് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍.

സ്ത്രീകൾ എത്തുന്നത് പോലെ പുരുഷൻമാരും ആരോപണവുമായി എത്തിയാൽ എന്തു ചെയ്യുമെന്നായിരുന്നു പൊൻ‌ രാധാകൃഷ്ണന്റെ ചോദ്യം. മനസ്സിൽ ലൈം​ഗിക വൈകൃതമുള്ള സ്ത്രീകളാണ് ഇത്തരം ആരോപണങ്ങളുമായി എത്തുന്നത്. ഇന്ത്യയിലെയും ഇവിടെയുള്ള മറ്റ് സ്ത്രീകളുടെയും മാന്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ ആരോപണങ്ങളെന്നും പൊൻ രാധാകൃഷ്ണൻ പറയുന്നു.  

Follow Us:
Download App:
  • android
  • ios