തിരുവനന്തപുരം: ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കേരള സംഘത്തിന്റെ തലവന്‍ എന്ന നിലക്കായിരുന്നു നയതന്ത്ര പാസ്‌പോര്‍ട്ടിന് അനുമതി തേടിയത്. വ്യക്തമായ കാരണം പറയാതെ അനുമതി നിഷേധിച്ചു എന്ന അറിയിപ്പാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും മന്ത്രിയുടെ ഓഫീസിന് കിട്ടിയത്. രാഷ്‌ട്രീയ കാരണങ്ങളാണോ ഇതിന് പിന്നില്‍ എന്ന് അറിയില്ലെന്നും കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. യു.എന്നിന് കീഴിലെ സ്ഥാപനമാണ് ടൂറിസം ഓര്‍ഗനൈസേഷന്‍.