കൊച്ചി: കന്നുകാലി വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ ആശങ്കയിൽ. നിയന്ത്രണം പ്രാവർത്തികമായാൽ ഉപജീവനത്തിനായി എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇവരെ അലട്ടുന്നത്. കൊച്ചിയിലെ വാഴക്കാല മാർക്കറ്റിൽ ബീഫ് കച്ചവടം പൊടിപൊടിക്കുകയാണ്. നിരോധന വാർത്തയെത്തിയതോടെ കച്ചവടം കൂടി.

നിലവിൽ കച്ചവടം ഉഷാറാണെങ്കിലും ഭാവിയെ കുറിച്ചാലോചിക്കുമ്പോള്‍ ഇവരുടെ ഉള്ള് കാളുകയാണ്. ഹോട്ടലുകാർക്കും ആശങ്കയേറെ വി‍ജ്ഞാപനം നടപ്പാവുന്പോൾ അതിർത്തി കടന്നെത്തുന്ന കാലികളുടെ വരവ് ഗണ്യമായി കുറയും.

അറവുശാലകൾക്ക് താഴ് വീഴും.ഭാവി തുലാസിലാക്കുന്ന തീരുമാനത്തിൻ മേൽ ചർച്ചക്കായി യോഗം വിളിച്ചിരിക്കുകയാണ് മീറ്റ് വർക്കേഴ്സ് അസോസിയേഷൻ. വൻ കിട മാംസകച്ചവടക്കാരെ പിന്തുണക്കാനാണോ കേന്ദ്രസർക്കാർ ഉത്തരവ് എന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.