കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്ക്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് ഒരു വിഭാഗം അഭിഭാഷകര്‍ നിലപാടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കമ്മിഷണര്‍ എം.പി. ദിനേശാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു കോടതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇടപെട്ടു നടത്തിയ സമവായ ചര്‍ച്ച ഫലംകണ്ടിട്ടില്ലെന്നു തെളിയിക്കുന്നതാണു പുതിയ സംഭവങ്ങള്‍. മാധ്യമ പ്രവര്‍ത്തകരെ ജില്ലാ കോടതിയില്‍ കയറ്റില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുത്തതിനെത്തുടര്‍ന്നാണു പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്.